Sunday 7 August 2011

New RBI guidelines to banks for ATM


എടിഎം പരാതിപരിഹാരം വൈകിയാല്‍ 100 രൂപ


എടിഎം ഇടപാട് സംബന്ധിച്ച നിങ്ങള്‍ ഉന്നയിക്കുന്ന പരാതി ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിച്ചില്ലെങ്കില്‍ പ്രസ്തുത ബാങ്ക് പ്രതിദിനം 100 രൂപ വെച്ച് നഷ്ടപരിഹാരം നല്‍കേണ്ടിവരും. റിസര്‍വ് ബാങ്കിന്റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരമാണ് ഇത്. ജൂലായ് ഒന്ന് മുതല്‍ ഇത് പ്രാബല്യത്തിലായി.

അക്കൗണ്ടില്‍ നിന്ന് പണം കുറയുകയും എന്നാല്‍ അത് ലഭിക്കാതിരിക്കുകയും ചെയ്താല്‍ പരാതിപ്പെടാം. എടിഎമ്മില്‍ രേഖപ്പെടുത്തിയ തുകയെക്കാള്‍ കുറച്ചാണ് ലഭിക്കുന്നതെങ്കിലും പരാതി നല്‍കാം. തെറ്റായ ഡെബിറ്റിനും ഇത് ബാധകമാണ്.

പ്രശ്‌നമുണ്ടായി 30 ദിവസത്തിനുള്ള പ്രസ്തുത ബാങ്കില്‍ പരാതി നല്‍കിയാല്‍ മാത്രമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. നിലവില്‍ എടിഎം സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ 10 മുതല്‍ 20 ദിവസം വരെ എടുക്കുന്നുണ്ട്. പുതിയ നിയമം പ്രാബല്യത്തിലായതോടെ, നഷ്ടപരിഹാര ഇനത്തില്‍ വന്‍തുക ബാങ്കുകള്‍ക്ക് ചെലവാകും.

Courtesy: Mathrubhumi daily 

No comments:

Post a Comment